ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ ശൈത്യകാലം നേരത്തെ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. കാലാവസ്ഥാ നിരീക്ഷകനായ അബ്ദുല്ല അൽ അസൗമി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൈബീരിയയിലെ അതിശൈത്യവും തെക്കു കിഴക്കന്‍മധ്യ തെക്കു പടിഞ്ഞാറന്‍ മേഖലകളിലെ മഴയും കണക്കിലെടുത്താണ് വിദഗ്ധരുടെ പ്രവചനം.
കൊടും ചൂടിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് മഞ്ഞുകാലത്തിന്റെ വരവ് വലിയ ആശ്വാസമാണ്. ആഗസ്റ്റ് 24 ന് പ്രത്യക്ഷപ്പെട്ട സുഹൈൽ നക്ഷത്രം ഗൾഫ് രാജ്യങ്ങളിൽ ശൈത്യകാലത്തിന്റെ ആരംഭത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പല രാജ്യങ്ങളിലും താപനില 50 ഡിഗ്രിയിൽ താഴെയാണ് രേഖപ്പെടുത്തിയത്. ശീതകാലം പതിവിലും കൂടുതൽ നീണ്ടുനിൽക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.