കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴക്ക് നേരിയ ശമനം. വിവിധ ജില്ലകളില്‍ കഴിഞ്ഞ ദിവസം മിതമായ മഴ മാത്രമാണ് ലഭിച്ചത്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളില്‍ മാത്രമാണ് മഞ്ഞ അലർട്ടുള്ളത്.
ഏതാനും ദിവസങ്ങളായി വടക്കൻ ജില്ലകള്‍ കേന്ദ്രീകരിച്ച് ശക്തമായ മഴ ലഭിച്ചിരുന്നു. എന്നാല്‍, ഇതിന്റെ ശക്തി കുറയുകയാണെന്നാണ് കാലാവസ്ഥാ വകുപ്പ് നല്കുന്ന വിവരം.
മറ്റ് ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ (മഞ്ഞ അലർട്ട്)
24: കണ്ണൂർ, കാസർകോട്
25: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
26: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
അതേസമയം, കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.