കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഇന്ത്യൻ കോഫി ഹൗസിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിന് മുന്നിൽ നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്.
കാറിലെത്തിയ സംഘമാണ് യുവാവിനെ മർദിച്ച് തട്ടിക്കൊണ്ടുപോയതെന്ന് ദൃക്സാക്ഷികളിൽ നിന്ന് വ്യക്തമാവുന്നത്. യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നടക്കാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
യുവാവിനെ പണം ആവശ്യപ്പെട്ട് മർദ്ദിക്കുന്നത് കണ്ടുവെന്നാണ് ദൃക്സാക്ഷിയുടെ മൊഴി. തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഏഴ് പേർ ഉണ്ടായിരുന്നു. ബിയർ കുപ്പി ഉപയോഗിച്ച് യുവാവിനെ അടിച്ചുവെന്നും ദൃക്സാക്ഷി വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.