പാറമ്മൽ കൂട്ടായ്മ സ്പോൺസർ ചെയ്ത വിന്നേർസ് ട്രോഫിക്കും മിർഷാദ് പൂലോട്ട് സ്പോൺസർ ചെയ്ത റണ്ണേസ് ട്രോഫിക്കും വേണ്ടി റിവഞ്ചേസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച 15 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടി ഏകദിന ഫുട്ബോൾ ടൂർണമെന്റ് ചങ്ങാത്തം മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. 24 ഓളം ടീമുകൾ പങ്കെടുത്ത മൽസരത്തിന്റെ ഫൈനലിൽ CR7 മുക്കത്തിനെതിരെ ബ്ലൂ ക്യാറ്റ് കുറ്റികാട്ടൂർ ജേതാക്കളായി. വിന്നേസിനുള്ള ട്രോഫി പാറമ്മൽ കൂട്ടായ്മ പ്രസിഡൻ്റ് മുനീർ കല്ലിടുംബിലും റണ്ണേസിനുള്ള ട്രോഫി ടൗൺ ടീം ഈസ്റ്റ് മലയമ്മ പ്രസിഡന്റ് ഉമ്മർ പരപ്പിലും സമ്മാനിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.