കുന്ദമംഗലം: കോഴിക്കോട് റവന്യൂ ജില്ല ശാസ്ത്രോത്സവം ഒക്ടോബർ 25ന് കുന്ദമംഗലത്ത് തുടക്കം കുറിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ആറായിരത്തോളം കുട്ടികള്‍ പങ്കെടുക്കും.
പ്രവൃത്തി പരിചയമേള കുന്ദമംഗലം എച്ച്.എസ്.എസിലും എ.യു.പി.എസിലും ഗണിതശാസ്ത്ര മേള മർക്കസ് ഗേള്‍സിലും സാമൂഹിക ശാസ്ത്രമേള മർക്കസ് ബോയ്സിലും ശാസ്ത്രമേള മർക്കസ് ഗേള്‍സിലും ഐ.ടി മേള, വി.എച്ച്.എസ്.ഇ വെക്കേഷനല്‍ എക്സ്പോ, കരിയർ ഫെയർ എന്നിവ കുന്ദമംഗലം എച്ച്.എസ്.എസിലും നടക്കും. മേളയുടെ രജിസ്ട്രേഷൻ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ കുന്ദമംഗലം എച്ച്.എസ്.എസില്‍ നടക്കും. ഭക്ഷണം കുന്ദമംഗലം എച്ച്.എസ്.എസിലാണ് ഒരുക്കിയത്.
വാർത്തസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനറായ വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ, മീഡിയ പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ പി.പി. ഫിറോസ്, കണ്‍വീനർ പി. അബ്ദുല്‍ ജലീല്‍, കോ-കണ്‍വീനർ എം.എ. സാജിദ്, എക്സ്പോ കണ്‍വീനർമാരായ സജിത്ത്, പി. ജാഫർ, കരിയർ ഗൈഡൻസ് ആൻഡ് കൗണ്‍സലിങ് സെല്‍ കോഓഡിനേറ്റർ സക്കരിയ എളേറ്റില്‍, ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.