കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള ഫ്രീ ഫ്ലൈറ്റ് സോണിൽ പറക്കുന്ന ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച് മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് ഉത്തരവിട്ടു.
പാരാ-ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന ഉപകരണങ്ങളുടെ ഉപയോഗം, പട്ടം പറത്തൽ എന്നിവയും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനത്തിൻ്റെ നാവിഗേഷൻ സംവിധാനത്തെ തടസ്സപ്പെടുത്താനും അപകടങ്ങൾ സൃഷ്ടിക്കാനും സാധ്യതയുള്ളതിനാലാണ് നിരോധനം.
സിആര്‍.പി.സി സെക്ഷന്‍ 144 പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും വിമാനത്തിന്റെ ലാന്റിങ്, ടേക്ക് ഓഫ്, ഫ്ളൈയിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവ തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് വിമാനത്താവള പരിസരത്തും റണ്‍വേയിലും അപകടങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നും വിമാനങ്ങളുടെ ടേക് ഓഫ്, ലാന്റിങ് എന്നിവയ്ക്ക് ഭീഷണിയാവുമെന്നും വിമാനങ്ങളുടെ നാവിഗേഷന്‍ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും കാണിച്ച് വിമാനത്താവള ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.