കോഴിക്കോട്: മാവൂര്‍ കണ്ണിപ്പറമ്പ്- മാങ്കാവ് റോഡിൽ കായലം പള്ളിത്താഴത്ത് റോഡ് അറ്റകുറ്റപ്പണി നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ റോഡിന്റെ തകർന്ന ഭാഗത്താണ് സംഭവം.
മഴയിൽ ടാറിങ് നടത്തിയപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്. വെള്ളം കയറിയ കുഴിയിൽ ടാറിങ് കണ്ട നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് പണി നിർത്തിവച്ചു. കുഴിയടക്കല്‍ ശാസ്ത്രീയമല്ലെന്നാണ് വാദം. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രവൃത്തികൾ സംബന്ധിച്ച് പരാതിയുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.