കോഴിക്കോട് : മാവൂർ കട്ടാങ്ങൽ റോഡിലെ പാഴൂർ ജ്വല്ലറിയിൽ കവർച്ച. ജ്വല്ലറിയുടെ പിൻഭാഗത്തെ ഭിത്തി തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. അരക്കിലോയോളം വെള്ളിയാഭരണങ്ങളാണ് മോഷണം പോയത്.
വിരലടയാള വിദഗ്ധരും ഡോഗ് കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ ഇ ബൈജു, അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ സുദർശനൻ മാവൂർ സി.ഐ കെ വിനോദൻ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.