ചർമ്മ സംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ഒന്നാണ് റോസ് വാട്ടർ. റോസ് വാട്ടറിന്റെ പിഎച്ച് ബാലൻസിങ് ഗുണങ്ങൾ എന്ന് പറയുന്നത് പ്രകൃതിദത്തമായ ചർമ്മ ടോണർ ആണ്. ടോണറായി പ്രയോഗിക്കുമ്പോൾ സുഷിരങ്ങൾ വൃത്തിയാക്കാനും ശുദ്ധീകരിക്കാനും സുഷിരങ്ങളിൽ നിന്ന് അഴുക്കു് നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
റോസ് വാട്ടറിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ കരുവാളിപ്പും മുഖക്കുരുവും കുറയ്ക്കാൻ സഹായിക്കുന്നു. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചുവപ്പിന് കാരണമാകുന്ന ഏത് ബാക്ടീരിയയെയും നശിപ്പിക്കാൻ സഹായിക്കും. റോസ് വാട്ടറിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ ചർമ്മത്തെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.
ടോണറായി പ്രയോഗിക്കുമ്പോൾ സുഷിരങ്ങൾ വൃത്തിയാക്കാനും ശുദ്ധീകരിക്കാനും സുഷിരങ്ങളിൽ നിന്ന് അഴുക്കും നീക്കം ചെയ്യുന്ന ഗുണങ്ങളുണ്ട്. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചുവപ്പിന് കാരണമാകുന്ന ഏത് ബാക്ടീരിയയെയും നശിപ്പിക്കാൻ സഹായിക്കും.
ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ അണുബാധകൾക്കെതിരേ പോരാടാൻ റോസ് വാട്ടർ സഹായിക്കുന്നു. ഇത് കണ്ണിന് ചുറ്റുമുള്ള കറുത്ത വൃത്തങ്ങൾ കുറയ്ക്കുന്നു. റോസ് വാട്ടർ മുഖത്ത് പുരട്ടിയ ശേഷം ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചർമ്മം സുന്ദരമാകാൻ ഗുണം ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.