ന്യൂഡല്‍ഹി : 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 135 രൂപ കുറച്ചു. ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് ഡൽഹിയിലെ വാണിജ്യ എൽപിജി വില 2,219 രൂപയാണ്. ഇതുവരെ 2355.50. ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. നിലവിൽ 1000 രൂപയ്ക്ക് മുകളിലാണ് ഗാർഹിക പാചക വാതകത്തിന്റെ വില. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിൽ 200 രൂപ സബ്സിഡി ലഭിക്കുമെന്ന് അടുത്തിടെ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. മറ്റുള്ളവർക്ക് സബ്സിഡി ലഭിക്കില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.