കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ നവീകരിച്ച റൺവേ 24 മണിക്കൂറും പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് മുഴുവൻ സമയ വിമാന സർവീസുകൾക്കായി റൺവേ തുറന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ജനുവരി 15നാണ് റൺവേ താൽക്കാലികമായി അടച്ചത്.
രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാത്രികാലത്തേക്ക് മാത്രമായി ചുരുങ്ങിയിരുന്ന വിമാന സര്‍വീസുകള്‍ അടിയന്തര സാഹചര്യത്തില്‍ ഹജ്ജ് സര്‍വീസിനായി തുറന്നു കൊടുത്തിരുന്നു. ഇപ്പോൾ, ആറുമാസമെടുത്തുള്ള നിർമാണപ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കിയതോടെ എയർപോർട്ട് റൺവേ 24 മണിക്കൂറും പ്രവർത്തിക്കാൻ തുടങ്ങും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.