ഡല്‍ഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തില്‍ നിർണ്ണായക മാറ്റവുമായി കേന്ദ്രം. ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു.
ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. വിലക്കയറ്റം നേരിടാനായുള്ള നീക്കത്തിന്റെ ഭാഗമായാണ് ക്ഷാമബത്ത വർധിപ്പിച്ചത്. ഒരു വർഷവും രണ്ടുതവണയാണ് ഇത്തരത്തില്‍ സർക്കാർ ഡിഎയും ഡിആറും വർധിപ്പിക്കാറുള്ളത്. അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമാണ് ഡിഎ ആയി നല്‍കുന്നത്. പെൻഷൻകാർക്ക് ലഭിക്കുന്ന സമാനമായ ആനുകൂല്യമാണ് ഡിആർ.
വിപണിയില്‍ വിലക്കയറ്റം നേരിടുന്നതിനല്ല നീക്കത്തിന്റെ ഭാഗമായാണ് കൃത്യമായ ഇടവേളകളില്‍ ഡിഎയും ഡിആറും കേന്ദ്രസർക്കാർ വർധിപ്പിക്കാറുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2%ക്ഷാമബത്ത വർധിപ്പിച്ചതോടെ നിരക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമായി എത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പുതിയ വർധനവ്.
