അരീക്കോട് വാഴക്കാട് മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് വൻതോതിൽ മണൽക്കടത്ത് ദിനംപ്രതി നടക്കുന്നു. നേരത്തെ രാത്രി 12 മണി മുതലാണ് മണൽക്കടത്ത് നടന്നിരുന്നതെങ്കിൽ നിലവിൽ എട്ട് മണി മുതലാണ് ആരംഭിക്കുന്നത്. മുൻകാലങ്ങളിൽ നാട്ടിലെ തൊഴിലാളികളാണ് മണൽ എടുത്തിരുന്നത് എങ്കിൽ, ഇപ്പോള്‍ മണല്‍ എടുക്കുന്നതും വാഹനത്തില്‍ കയറ്റുന്നതും ഇതരസംസ്ഥാന തൊഴിലാളികളാണ്.
രാവും പകലുമില്ലാതെ മണല്‍ ഉള്ള നടക്കുന്നത് പ്രധാനമായും അരീക്കോട് പ്രദേശത്തെ പത്തനാപുരം, വാക്കാലൂര്‍, ആ താടി, പാവണ്ണ എടവണ്ണ ഭാഗത്തെ വടശ്ശേരി എന്നിവിടങ്ങളിലാണ്. മലപ്പുറം ജില്ലയെയും കോഴിക്കോട് ജില്ലയെയും ബന്ധിപ്പിക്കുന്ന പുതിയ പാലങ്ങൾ വരുന്നതോടെ മാവൂർ ഭാഗങ്ങളിലെ കായലം കൽപള്ളി അനധികൃത കടവുകളില്‍ നിന്ന് മലപ്പുറം ജില്ലയിലേക്കും, മലപ്പുറം ജില്ലയിൽ നിന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും മണൽ കടത്ത് വ്യാപകമാണ്.
ചാലിയാർ പുഴയിൽ വർഷങ്ങൾക്ക് മുമ്പ് മണൽവാരുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനുശേഷം ചാലിയാറിൽ നിരീക്ഷണത്തിനായി പ്രത്യേക പോലീസ് ബോട്ട് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ മാസങ്ങളിൽ ബോട്ട് തകരാറിലായതിനെ തുടർന്ന് പരിശോധന നിർത്തിവച്ചതിനാൽ ചാലിയാറിൽ വ്യാപക മണൽവാരൽ നടക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.