കോട്ടയം: ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസൺ തന്റെ ആരാധകനെ നേരിൽ കണ്ട സംഭവം സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നു. കോട്ടയം പാമ്പാടി സ്വദേശിയും ‘ഫിയ ഗാർമെന്റ്‌സ്’ ഉടമയുമായ നിതിൻ ബാബുവിനെയാണ് സഞ്ജു സർപ്രൈസ് സന്ദർശനം നടത്തിയത്.ടൂർണമെന്റിൽ വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട്, ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ, ന്യൂസീലൻഡിനെതിരായ ഫൈനൽ തുടങ്ങിയ മത്സരങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ടൂർണമെന്റിലെ താരമായിരുന്നു സഞ്ജു.
താരത്തിന്റെ ഈ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച നിതിൻ, തന്റെ സ്ഥാപനത്തിലെ 63 ജീവനക്കാർക്ക് 3500 രൂപ വീതം ബോണസായി നൽകിയ സംഭവം നേരത്തെ വൈറലായിരുന്നു.ഈ വാർത്ത എയർട്ടൽ സംഘടിപ്പിച്ച ‘സൂപ്പർ ഫാൻ’ മത്സരത്തിലൂടെ സഞ്ജുവിന്റെ ശ്രദ്ധയിൽപ്പെടുകയും, അതുവഴിയാണ് ഇരുവരുടെയും കൂടിക്കാഴ്ച സാധ്യമായത്. തുടർന്ന് എയർട്ടെലിൽ നിന്നുള്ള വിളിയെത്തിയപ്പോൾ സഞ്ജു തന്നെ കാണാൻ എത്തുമെന്ന് അറിഞ്ഞത് നിതിനും കുടുംബത്തിനും വലിയ അമ്പരപ്പായിരുന്നു.
ഐപിഎല്ലിനായി ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാമ്പിലേക്ക് പോകുന്നതിന് മുമ്പ്, കൊച്ചിയിലെ ബന്ധുവീട്ടിലെത്തിയാണ് സഞ്ജു നിതിനെയും കുടുംബത്തെയും കണ്ടത്. ഏകദേശം ഒന്നര മണിക്കൂർ അവിടെ ചിലവഴിച്ച താരം, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ഭക്ഷണം പങ്കിടുകയും ചെയ്തു. നിതിനായി ഒരു ഓവർ ബോൾ ചെയ്യുകയും ചെയ്തതും ഈ സന്ദർശനത്തിന്റെ പ്രത്യേകതയായി.കഴിഞ്ഞ പത്ത് വർഷത്തിലധികമായി സഞ്ജുവിന്റെ ആരാധകനായ നിതിൻ, താരം ഇന്ത്യൻ ടീമിൽ സ്ഥിരം സ്ഥാനമുറപ്പിക്കണമെന്ന ആഗ്രഹം പുലർത്തുന്നയാളാണ്. ജീവനക്കാരെ കുടുംബമായി കാണുന്ന നിതിൻ, തന്റെ സന്തോഷങ്ങൾ അവരുമായി പങ്കുവെക്കുന്നതിന്റെ ഭാഗമായാണ് ബോണസ് നൽകിയത്. ഒരിക്കൽ നേരിൽ കാണണമെന്ന സ്വപ്നം സഞ്ജു വീട്ടിലെത്തിയതോടെ സാക്ഷാത്കരിച്ചതായാണ് നിതിൻ പ്രതികരിച്ചത്.സ് സന്ദർശനം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









