കൊവിഡ് നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു, കൊവിഡിനെതിരെയുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള നിബന്ധനകൾ ഇനിയുണ്ടാകില്ല. ക്വാറന്റൈൻ ആവശ്യമില്ലാത്തതിന് പുറമെ വരുന്നതിന് മുമ്പും എത്തിച്ചേർന്നതിനു ശേഷവുമുള്ള പിസിആർ പരിശോധനകളും നീക്കം ചെയ്തതായി മന്ത്രാലയം ഇന്നലെ വ്യക്തമാക്കി.പോസിറ്റീവ് കേസുകളുടെ നിരക്ക് 4 ശതമാനത്തിൽ താഴെയായി കുറഞ്ഞതും ടാർഗെറ്റുചെയ്ത എല്ലാ ഗ്രൂപ്പുകൾക്കും വാക്സിനേഷൻ നിരക്ക് 99 ശതമാനത്തിൽ എത്തിയതുമാണ് നിയന്ത്രണങ്ങൾ നീക്കാൻ കാരണമെന്ന് മന്ത്രാലയം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.