ജിദ്ദ: സൗദി അറേബ്യയുടെ 92-ാമത് ദേശീയ ദിനാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലു ശൈഖ് ആണ് പ്രകാശനം നിര്‍വഹിച്ചത്.
വിഷൻ 2030 പദ്ധതികൾ എന്ന ആശയം മുൻനിർത്തിയാണ് ലോഗോ രൂപകൽപന ചെയ്തത്. രണ്ട് രീതിയിലാണ് ചിഹ്നത്തിലെ ആശയ പ്രകാശനം. വാക്കാലും കലാപരവുമായാണ് ആശയങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്.
രാജ്യത്തിന്റെ അഭിലാഷം, ബന്ധം, ഐക്യം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ ചിഹ്നം. ‘സൗദി നമ്മുടെ വീടാണ്’ എന്നതാണ് ചിഹ്നത്തില്‍ ആലേഖനം ചെയ്തിരിക്കുന്ന ആപ്തവാക്യം. രാജ്യം അതിലുള്ള എല്ലാവരെയും സംരക്ഷിക്കുകയും അവര്‍ക്കായി കഴിവുകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് രൂപകല്‍പന. വളര്‍ച്ച, സുരക്ഷ, അഭിലാഷം, നിശ്ചയദാര്‍ഢ്യം, ജ്ഞാനം, വിശ്വസ്തത എന്നിങ്ങനെ രാജ്യവുമായി ബന്ധപ്പെട്ട നിരവധി അര്‍ഥങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരുകൂട്ടം നിറങ്ങള്‍ ഉപയോഗിച്ചുള്ള ഡിസൈന്‍.
തലമുറകളുടെ ഹൃദയങ്ങളില്‍ സൗദി സാംസ്കാരിക മൂല്യങ്ങള്‍ സന്നിവേശിപ്പിക്കുന്നതിലും പദ്ധതികള്‍ ആഘോഷിക്കുന്നതിലും ദേശീയ ദിനത്തിന്റെ പങ്ക് ചിഹ്നം പ്രതിഫലിപ്പിക്കുന്നു. അസാധ്യമായത് ചെയ്യാനുള്ള അഭിനിവേശവും നിശ്ചയദാര്‍ഢ്യവും ഉള്‍ക്കൊള്ളുന്നു. 92-ാം ദേശീയ ദിനത്തിന് അംഗീകൃത ചിഹ്നം ഉപയോഗിക്കാനും ഏകീകരിക്കാനും എല്ലാ സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകളോടും വിനോദ അതോറിറ്റി ആവശ്യപ്പട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.