മതേതര സദസ്സുകൾ യുവമനസ്സുകളിൽ ഐക്യം സൃഷ്ടിക്കുമെന്നും ഇത്തരം സദസ്സുകൾ ഗ്രാമ ഗ്രാമന്തരങ്ങളിൽ സംഘടിപ്പിക്കണമെന്നും പാളയം ജുമാമസ്ജിദ് ചീഫ് ഇമാം ഹുസ്സൈൻ ഖാസി മടവൂർ പറഞ്ഞു. തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഐക്യസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്നാണ്, തർക്കങ്ങൾ അനാവശ്യമാണ് എന്ന് സ്വാമി പ്രേമാനന്ദ (വർക്കല ശിവഗിരി മഠം) യും മതദ്വേഷം കൃസ്തുമതം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല എന്ന് ഫാദർ റോബിൻ പീറ്റർ (കേരള ചർച്ച് കൗൺസിൽ കോഴിക്കോട് കൺവീനർ) റും പറഞ്ഞു. മതേതര ഐക്യസദസുകൾ ആത്മാർഥമായി സംഘടിപ്പിക്കാൻ കഴിയുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം കോൺഗ്രസ്സും യൂത്ത് കോൺഗ്രെസുമാണ്. പരിപാടി ഉൽഘാടനം ചെയ്തുകൊണ്ട് യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് സുജിത്ത് കാഞ്ഞോളി അധ്യക്ഷത വഹിച്ചു. ഇ. എം.ജയപ്രകാശ്, എം.പി.കേളുക്കുട്ടി, അജീഷ് എം.കെ, ടി .കെ – വേലായുധൻ, സി.വി സംജിത്ത്, ഫഹദ് പാഴൂർ, അനീഷ് പാലാട്ട്, ജിജിത്ത് പൈങ്ങോട്ടുപുറം അനീഷ് എം.കെ.വിശ്വൻ വെള്ളലശേരി, സജി മാവൂർ എന്നിവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.