മാവൂർ: മാവൂരിൽ മോഷണ പരമ്പര. മാവൂർ അങ്ങാടിയിലെയും പരിസരത്തെയും എട്ടോളം കടകളിലാണ് മോഷണ ശ്രമം നടന്നത്. ഇന്നലെ രാതിയാണ് മോഷണ പരമ്പര അരങ്ങേറിയത്.
ഡിസൈൻസ് ടെക്സ്റ്റയിൽസ്, ഫെമി റെഡിമെയ്ഡ്സ്, മിലാനോ ക്രോക്കറി, ടോയ്സ് ഷോപ്പ്, കട്ടാങ്ങൽ റോഡിലെ പുഞ്ചിരി ഫാൻസി, കണിയാത്ത് റേഷൻ ഷോപ്പിന് സമീപത്തെ സ്റ്റേഷനറി കട, പൈപ്പ് ലൈൻ ജംങ്ഷനിലെ എ വൺ സൂപ്പർ മാർക്കറ്റ്, അടുവാട് സ്റ്റേഷനറി കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് മോഷണം നടന്നത്. മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. മാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.
https://www.facebook.com/watch/?v=1076851570552308&rdid=xSUI1Jhu5MwzqUtx
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










