മാവൂർ / കോഴിക്കോട് : മാവൂരിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മോഷണ പരമ്പര നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ആസാം സ്വദേശിയായ ജിയാബുർ റഹ്മാൻ ആണ് മാവൂർ പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചയാണ് മോഷണം നടന്നത്. മാവൂർ അങ്ങാടിയിൽ ഉള്ള ഏഴ് കടകളിലും, പൈപ്പ് ലൈൻ ജംഗ്ഷനിലെ രണ്ട് കടകളിലും ആലിൻചുവടുള്ള സ്റ്റേഷനറി കടകളിലും ആണ് മോഷണവും മോഷണ ശ്രമവും നടന്നത്. തുടർന്ന് മാവൂർ പോലീസും സ്പെഷ്യൽ സ്ക്വാഡും പ്രതിയെ പിടികൂടുന്നതിനുള്ള ഊർജ്ജിത ശ്രമം ആരംഭിച്ചിരുന്നു. മോഷണം നടന്ന കടകളിലെ സിസിടിവികളിൽ പതിഞ്ഞ പ്രതിയുടെ വ്യക്തമായ ചിത്രങ്ങളാണ് കേസ് അന്വേഷണത്തിന് പെട്ടെന്ന് തന്നെ തുമ്പുണ്ടാക്കാൻ സാധിച്ചത്.
ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി സഞ്ചരിച്ച വഴികളിലൂടെയെല്ലാം പോലീസ് അന്വേഷണം നടത്തി. മുക്കം, ഗോതമ്പ് റോഡ്, പാലക്കാട്, പടനിലം, കൊടുവള്ളിഎന്നിവിടങ്ങളിൽ നേരത്തെ മോഷണം നടത്തിയ ആളാണ് ഇപ്പോൾ മാവൂർ പോലീസിന്റെ പിടിയിലായത്. അരീക്കോടിന് സമീപം വെച്ചാണ് പ്രതിയെ ഇന്നലെ ആർദ്ധരാത്രിയിൽ പിടികൂടിയത്. തെളിവെടുപ്പിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുന്ന പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










