കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ 7 പേർ പിടിയിൽ. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കെഎൽ 57 വൈ 1634 നമ്പർ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയനാട് സ്വദേശികളായ പ്രതികൾ കണ്ണപ്പംകുണ്ടിൽ നിന്നാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോയ യുവാവിനെ വയനാട്ടിൽ നിന്നാണ് കണ്ടെത്തിയത്.
പാലക്കാട് അട്ടപ്പാടി സ്വദേശിയും കൊണ്ടോട്ടിയിൽ താമസക്കാരനുമായ നിഷാദ് (43) നെയാണ് തട്ടിക്കൊണ്ടുപോയത്. പ്രതികളില്‍ ഒരാളുടെ കാറിന് 7 ലക്ഷം രൂപ നല്‍കാമെന്ന് ധാരണയില്‍ പണയത്തിനു വാങ്ങിയ നിഷാദ് പണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ 12.30നാണ് ഇന്ത്യന്‍ കോഫി ഹൗസിനോട് ചേര്‍ന്ന ടൂറിസ്റ്റ് ഹോമിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.