കോഴിക്കോട്: കക്കയം കരിയാത്തും പാറയില്‍ പതിനേഴുകാരന് മുങ്ങി മരിച്ചു. തലശേരി പാനൂര്‍ സ്വദേശി മിദ്ലാജ് ആണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കരിയാത്തുംപാറയിലേക്ക് കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ തെറ്റി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. മിദ്ലാജിനെ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.
അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതിനായാണ് മിദ്ലാജും കുടുംബവും കരിയാത്തുംപാറയിലെത്തിയത്. മൂന്ന് മണിക്ക് ഇവിടെ എത്തിയ സംഘം വെള്ളത്തില്‍ കുളിക്കുന്നതിനിടെ അഞ്ച് മണിയോടെ മിദ്ലാജ് ഒഴുക്കില്‍പ്പെടുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നത്.
മൂന്ന് വര്‍ഷത്തിനിടെ പതിമൂന്ന് പേരോളം കരിയാത്തന്പ്പാറയില് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ശക്തമായ മഴയെത്തുടര്‍ന്ന് ഇവിടെയെല്ലാം ഇറങ്ങുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്ബോഴാണ് ഈ സംഘം വെള്ളത്തിലിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.ടൂറിസ്റ്റ് കേന്ദ്രമായ കരിയാത്തുംപാറയിലെ പുഴയില്‍ കുളിക്കാനിറങ്ങുന്ന സഞ്ചാരികളുടെ അപകട മരണം തുടര്‍കഥയാവുകയാണ്.
ജലസേചന വകുപ്പിന്‍്റെ കീഴിലുള്ള പ്രദേശത്ത് കമ്ബിവേലികള്‍ കൊണ്ട് അടച്ചതിനാല്‍, സഞ്ചാരികള്‍ മറ്റുവഴി കളിലൂടെ പുഴയില്‍ പ്രവേശിക്കുകയും അപകടത്തില്‍ പെടുകയും ചെയ്യുക പതിവാണ്.
ഇത്തരണത്തില്‍ ദാരുണ മരണങ്ങള് ഒഴിവാക്കുവാന്‍ കരിയാത്തുംപാറയില്‍ ടുറിസം പോലിസ് കൗണ്ടര്‍ സ്ഥാപിക്കാന്‍ ഡി.ടി.പി.സി യും പഞ്ചായത്തും മുന്‍കൈ എടുക്കണമെന്നും പ്രദേശികമായി ഗൈഡുകളെ അടിയന്തര നിയമിക്കണമെന്നുമാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.