കോഴിക്കോട്: 11 വയസ്സുകാരി പനി ബാധിച്ച് മരിച്ചു. കൊടിയത്തൂർ സ്വദേശി നിസാമിന്റെ മകൾ ദിൽഷയാണ് മരിച്ചത്. കുട്ടിക്ക് കടുത്ത പനി ഉണ്ടായിരുന്നു. രണ്ട് ദിവസം മുമ്ബാണ് കുട്ടിയ്ക്ക് പനി പിടിച്ചത്. നിപയെന്ന് സംശയിച്ചിരുന്നെങ്കിലും പരിശോധനാഫലം നെഗറ്റീവായിരുന്നു.
കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ദിൽഷ മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു മരണം.
പനി തുടങ്ങിയപ്പോൾ കുട്ടിയെ കാരശ്ശേരിയിലെ സ്വകാര്യ ഹോമിയോപ്പതി ക്ലിനിക്കിൽ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.