കൂളിമാട്: രൂക്ഷമായ കാട്ടുപന്നി ശല്യം മൂലം ദുരിതത്തിലായ മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ കർഷകർ ചേർന്ന് രൂപം നൽകിയ വന്യ മൃഗ പ്രതിരോധ സമിതിയുടെ പ്രവർത്തനം ഊർജിതമാക്കുന്നു. രണ്ട് പഞ്ചായത്തുകളിലെയും വാർഡുകൾ കേന്ദ്രീകരിച്ച് വിപുലമായ കൺവെൻഷനുകൾ സംഘടിപ്പിച്ചു വാർഡ് തലത്തിൽ പ്രാദേശിക കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം വിപുലമാക്കിയിരിക്കുകയാണ്.
മാവൂർ ഗ്രാമപഞ്ചായത്തിലെ10,11 വാർഡുകളിലും ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 10, 12 വാർഡുകളിലെയും കൺവെൻഷൻ ഇതിനോടകം തന്നെ വിളിച്ചുചേർക്കുകയും അവിടങ്ങളിൽ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു വാർഡുകളിലെ കൺവെൻഷനുകൾ അടുത്ത ദിവസങ്ങളിൽ നടക്കും.
ചാത്തമംഗലം പഞ്ചായത്തിലെ പത്താം വാർഡിൽ നടന്ന കൺവെൻഷൻ വാപ്കൊ കൊ ഓർഡിനേറ്ററും മാവൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ കെ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അംഗം റഫീഖ് കൂളിമാട് അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ഓഫീസർ വിനീത്, ആൻസി, സൽമാൻ.സി, സാദിഖ് കെ.സി, ജമാൽ തേനായി എന്നിവർ സംസാരിച്ചു.
കമ്മിറ്റി ഭാരവാഹികളായി ഇ.എം.സി മൊയ്തീൻ (ചെയർമാൻ), മമ്മദ് മാസ്റ്റർ(വൈസ് ചെയർമാൻ), ജമാൽ തേനായിൽ (കൺവീനർ), ജാഫർ പുതുക്കുടി (ജോ. കൺവീനർ), അബ്ദുൾ റഷീദ് ടി.സി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.