ബെംഗളൂരു: ലൈംഗികാരോപണത്തിലും തനിക്കെതിരേ രജിസ്റ്റര്‍ചെയ്ത പീഡനക്കേസിലും ആദ്യ പ്രതികരണവുമായി ഹാസന് എം.പി. പ്രജ്വല്‍ രേവണ്ണ. സത്യം ജയിക്കുമെന്നും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഇപ്പോള്‍ ബെംഗളൂരുവില്‍ ഇല്ലെന്നുമാണ് പ്രജ്വല്‍ രേവണ്ണ എക്സിലൂടെ അറിയിച്ചത്. അഭിഭാഷകന് മുഖേന ബെംഗളൂരു സി.ഐ.ഡി.യുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. അഭിഭാഷകന് മുഖേന അന്വേഷണസംഘത്തിന് കൈമാറിയ കത്തിന്റെ പകര്‍പ്പും പ്രജ്വല്‍ രേവണ്ണ എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ബെംഗളൂരുവിന് പുറത്ത് യാത്രയിലാണെന്നാണ് അന്വേഷണസംഘത്തിന് കൈമാറിയ കത്തില്‍ പ്രജ്വല്‍ രേവണ്ണ പറയുന്നത്. അതിനാല്‍ ബെംഗളൂരുവിലെത്തി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഏഴുദിവസം കൂടി സാവകാശം വേണമെന്നും കത്തില്‍ പറയുന്നു.നേരത്തെ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കും ചോദ്യംചെയ്യലിന് ഹാജരാകാനായി പ്രത്യേക അന്വേഷണസംഘം നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഏഴുദിവസം കൂടി സാവകാശം ആവശ്യപ്പെട്ട് അഭിഭാഷകന് മുഖേന പ്രജ്വല്‍ രേവണ്ണ മറുപടി നല്‍കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.