കണ്ണൂർ :പയ്യാമ്പലത്ത് പാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐ നേതാക്കൾ ഇവർക്കെതിരെ കേസ്എടുത്ത് പോലീസ് സംസ്ഥാന പ്രസിഡന്‍റ് അനുശ്രീ ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെയാണ് കലാപശ്രമമടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തത്. പുതുവർഷത്തിലും ഗവർണറുമായി പോരിന് തന്നെയെന്ന സന്ദേശമായി എസ്എഫ്ഐയുടെ കോലം കത്തിക്കൽ.
വൈക്കോലും വെളളത്തുണിയും കൊണ്ട് 30 അടിയിൽ തീർത്ത പാപ്പാഞ്ഞി. കാവി ഷാൾ പുതപ്പിച്ച ,പാപ്പാഞ്ഞിക്ക് ഗവർണറുടെ ചിത്രമുളള തല. അത് കത്തിച്ചായിരുന്നു പയ്യാമ്പലത്ത് എസ്എഫ്ഐയുടെ പുതുവർഷാഘോഷം .
അതെ സമയം പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി വലിയ പൊലീസ് സംഘം പയ്യാമ്പലത്ത് ഉണ്ടായിരിക്കെയായിരുന്നു കോലം കത്തിക്കൽ. അതിനാൽ കലാപശ്രമത്തിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനുമുൾപ്പെടെ നാല് വകുപ്പുകൾ ചേർത്താണ് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









