കോഴിക്കോട് താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയി വിട്ടയച്ച സംഭവത്തിൽ ഷാഫിയുടെ മൊഴി പുറത്ത്. തന്നെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലിയാണെന്നാണ് മുഹമ്മദ് ഷാഫിയുടെ മൊഴി. ഗൾഫിൽ വെച്ചുള്ള പണമിടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയവർ ശരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തിയാണ് വീഡിയോയിൽ സഹോദരനെതിരെ പറയിച്ചതെന്നും ഷാഫി അന്വേഷണ സംഘത്തിന് മൊഴി നൽകി നൽകിയിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയാണ് ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തിയത്. കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ബന്ധമുള്ള ക്വട്ടേഷൻ സംഘങ്ങളാണ് ഷാഫിയെ കടത്തിക്കൊണ്ടു പോയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.