പാറശ്ശാലയിൽ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് അണുനാശിനി കുടിച്ചതെന്നാണ് സംശയം. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് ഗ്രീഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ചു എന്നാണ് ലഭ്യമായിരിക്കുന്ന പ്രാഥമിക വിവരം. ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്.
സംഭവത്തിൽ കൂടുതൽ വ്യക്തത വരാനിരിക്കുകയാണ്. മെഡിക്കൽ ഐസിയുവിലേക്ക് മാറ്റി. സ്ഥിതി ഗുരുതരമല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ജീവന് അപകടമൊന്നുമില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
എന്നാൽ അറസ്റ്റ് രേഖപ്പെടുത്തി നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും. നിലവിൽ മറ്റ് പ്രതികളില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.