ലോകകപ്പ് ഫുട്ബോള്‍ വിജയാഘോഷത്തിനിടെ മണിപ്പൂരില്‍ സ്ത്രീ വെടിയേറ്റ് മരിച്ചു. ഇംഫാല്‍ സിങ്ജാമെയ് വാങ്മ സ്വദേശി ഇബേതോംബി ദേവി(50)യാണ് വെടിയേറ്റ് മരിച്ചത്. അര്‍ജന്റീന വിജയിച്ചതിന് പിന്നാലെ പ്രദേശത്തെ ആരാധകര്‍ പടക്കം പൊട്ടിക്കുകയും വെടിവെയ്പ്പ് നടത്തുകയും ചെയ്തെന്നാണ് ദേവിയുടെ ഭര്‍ത്താവ് പറയുന്നത്. വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വെടിവെയ്പ്പില്‍ വീട്ടിനുള്ളിലായിരുന്ന ദേവിയ്ക്കും വെടിയേല്‍ക്കുകയായിരുന്നു വീടിന്റെ ചുറ്റു മറച്ചിരുന്ന ഷീറ്റ് തുളച്ചെത്തിയാണ് സ്ത്രീയുടെ ദേഹത്ത് വെടിയുണ്ട പതിച്ചത്. വീടിനകത്ത് മടിയില്‍ കുഞ്ഞുമായി ഇരിക്കുകയായിരുന്ന ദേവി വെടിയേറ്റയുടന് നിലത്തുവീണു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.