കോഴിക്കോട് : മുക്കത്ത് ഒറ്റ നമ്പർ ലോട്ടറി വിൽപനക്കാരൻ പിടിയില്‍. കുമാരനല്ലൂർ സ്വദേശി സരുണിനെയാണ് മുക്കം പൊലീസ് പിടിയിലായത്. മുക്കം ആലിന് ചുവട്ടിലെ സൗഭാഗ്യ ലോട്ടറി കടയിൽ സർക്കാർ ലോട്ടറിയുടെ അവസാന നമ്പറുകൾ വച്ചാണ് സരുൺ ചൂതാട്ടം നടത്തിയത്. ഇയാളിൽ നിന്ന് 6050 രൂപയും മൊബൈൽ ഫോണും ഒറ്റ നമ്പർ ലോട്ടറിക്ക് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.
മുക്കം പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ നൗഷാദ് ടി.ടി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജദീര്‍ ചേന്ദമംഗലൂര്‍, അനീസ് കെ എം എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. സമാനരീതിയില്‍ മുക്കത്ത് അടുത്തടുത്തായി നിരവധി ഒറ്റ നമ്പര്‍ ലോട്ടറി കച്ചവട സംഘങ്ങളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.