ദോഹയിൽ ആറര ടണ്ണിലധികം ഭാരമുള്ള ഒലിവ് മരം പിടിച്ചെടുത്ത് നശിപ്പിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. മുഅതർ പ്രദേശത്തെ ലൈസൻസില്ലാത്ത ഗോഡൗണിൽ നിന്നാണ് പച്ച, കറുപ്പ് ഒലീവ് പിടികൂടിയത്. കുറ്റക്കാരെ പിടികൂടി നിയമനടപടികൾ സ്വീകരിച്ചുവരികയാണ് അധികൃതർ.
200 കിലോ വീതമുള്ള 30 ബാരലുകളിലും എട്ട് കിലോ വീതമുള്ള 105 ബാരലുകളിലുമാണ് ഇവ സൂക്ഷിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 6,840 കിലോഗ്രാം ഒലിവുകളാണ് പിടികൂടിയത്. ഇവയെല്ലാം പൂപ്പൽ പിടിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.