വാക്സിൻ പൂർണമായും എടുത്താലുള്ള ആറു ഗുണങ്ങൾ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിനേഷൻ എടുക്കാത്ത രോഗി ICU-ൽ പ്രവേശനം ആവശ്യമായി വരാനുള്ള സാധ്യത പൂർണ്ണമായി വാക്സിൻ എടുത്ത രോഗികൾക്ക് 8 മടങ്ങ് കൂടുതലാണ്. .കോവിഡ് വാക്സിൻ ഗുരുതരമായ രോഗബാധ തടയുന്നു, ദീര്‍ഘകാലമുള്ള കൊവിഡ് പ്രയാസങ്ങള്‍ ലഘൂകരിക്കുന്നു, രോഗം വേഗത്തില്‍ പിടിപെടാനുള്ള സാധ്യത കുറക്കുന്നു.കൊവിഡിന്റെ ഭാവി തരംഗങ്ങളെ പ്രതിരോധിക്കാനും, ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരാനും കോവിഡ് വാക്സിൻ സഹായകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് വാക്സിൻ തീർത്തും സുരക്ഷിതമാണ്. രാജ്യത്ത് 60 ലക്ഷത്തിലേറെ വാക്സിൻ നൽകിയിട്ടും ഗുരുതരമായ പാർശ്വ ഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ വിപുലമായ വാക്സിനേഷൻ പ്രോഗ്രാം നടപ്പാക്കിയിട്ടുണ്ട്.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ പൗരന്മാരും താമസക്കാരും കൊവിഡ് വാക്സിന്റെ രണ്ടാം ഡോസെടുത്ത് ആറുമാസം പിന്നിടുമ്പോൾ ബൂസ്റ്റർ വാക്സിനേഷൻ നടത്തണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.