ദില്ലി: ദില്ലിയിൽ ഇന്നലെ രാത്രി വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിൽ ആറ് മരണം. രാത്രി മുഴുവൻ കൊതുകുതിരി കത്തിച്ചതിനെ തുടർന്നുണ്ടായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് കുടുംബത്തിലെ 6 പേർ മരിച്ചത്.
കത്തിച്ചുവച്ച കൊതുകുതിരി കിടക്കയിൽ വീണാണ് വിഷപുക മുറിയിൽ പടർന്നത്. കിടക്ക കത്തി പൊള്ളലേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.