മാവൂർ സർവ്വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന കുപ്രചരണങ്ങൾ ബാങ്കിനെ തകർക്കുന്നതിനു വേണ്ടിയാണെന്ന് ബാങ്ക് ഭരണ സമിതി മാവൂരിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തെ മറ്റ് സഹകരണ ബാങ്കുകൾക്കെല്ലാമുള്ള പ്രയാസങ്ങൾ മാത്രമാണ് മാവൂർ സർവ്വീസ് സഹകരണ ബേങ്കിനുള്ളത്. ബാങ്കിനിന്ന് പതിനായിരത്തോളം എ. ക്ലാസ് മെമ്പർമാരും അതിലുപരി സാധാരണമെമ്പർമാരുമുണ്ട്. അവരുടെയെല്ലാം സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് വളരെ സുരക്ഷിതമായും അവരുടെയെല്ലാം വിശ്വാസമാർജിച്ചുമാണ്പ്രവർത്തിക്കുന്നത്. അതെല്ലാം മോശമാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ കുപ്രചരണം നടത്തുന്നതെന്നും ഭരണ സമിതി അംഗങ്ങൾ കുറ്റപ്പെടുത്തി. 186 കോടിയിലധികം ഡപ്പോസിറ്റും120 കോടിയിലധികം വായ്പ്പാ വിതരണവും നടത്തി വളരെ കൃത്യമായാണ് മുന്നോട്ടു പോകുന്നതെന്നുംവാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ബാങ്ക് പ്രസിഡണ്ട് മാവൂർ വിജയൻ ,സെക്രട്ടറി എൻ പി നിഖിൽ, ഡയറക്റ്റർമാരായ ഇ.എൻ. ദേവദാസൻ , എൻ. മനോജ്, എം വേലായുധൻ,പുഷ്പലത ആയംകുളം തുടങ്ങിയവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.