ജിദ്ദ: സൗദിയില്‍ ഇന്ന് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവും രോഗമുക്തിയില്‍ കുറവും രേഖപ്പെടുത്തി. ഇന്ന് പുതുതായി 138 പേര്‍ക്കാണ് രോഗം ബാധിച്ചത്.
172 പേര്‍ രോഗമുക്തിയും നേടി.ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,45,505 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,34,451 ഉം ആയി. ആറ് പേര്‍ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,591 ആയി. നിലവില്‍ 2,463 പേര്‍ ചികിത്സയിലുണ്ട്.
ഇവരില്‍ 636 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇതുവരെ രാജ്യത്തെ രോഗ മുക്തിനിരക്ക് 97.97 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 45, മക്ക 20, കിഴക്കന്‍ പ്രവിശ്യ 12, മദീന 11, ജീസാന്‍ 10, അല്‍ ഖസീം 7, അസീര്‍ 7, നജ്റാന്‍ 6, വടക്കന്‍ അതിര്‍ത്തി മേഖല 6, തബൂക്ക് 4, അല്‍ ജൗഫ് 4, ഹായില്‍ 3, അല്‍ബാഹ 3. ഇതുവരെ രാജ്യത്ത് 3,82,69,862 ഡോസ് കോവിഡ് വാക്സിന്‍ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.