കോഴിക്കോട്: സൊമാറ്റോ വഴി ഓർഡർ ചെയ്ത മസാലദോശയിൽ ഒച്ചിനെ കണ്ടെത്തി. ദോശ കഴിച്ച് പതിനെട്ടുകാരിക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ന്യൂ കൈരളി ഹോട്ടലിൽ നിന്നാണ് കുറ്റിക്കാട്ടൂർ സ്വദേശി വിജിത മസാലദോശ വാങ്ങിയത്.
ഇവരുടെ വിദ്യാർത്ഥിനിയായ മകൾ അവന്തികയാണ് മസാലദോശ കഴിച്ചത്. ഇതിന് പിന്നാലെ ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുമെന്ന് വിജിത അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.