കോഴിക്കോട് : കണ്ണടച്ച് ഹെൽമറ്റ് ധരിക്കുന്ന ശീലമുള്ളവർ സൂക്ഷിക്കുക! അശ്രദ്ധമായി ഹെൽമറ്റ് എടുത്ത് തലയിൽ വച്ചാൽ പാമ്പ് കടിയേൽക്കാനിടയുണ്ട്. അടുത്തിടെയായി ഹെൽമറ്റിനുള്ളിൽ പാമ്പുകടിയേറ്റ സംഭവങ്ങൾ വർധിച്ചുവരികയാണ്. കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിന് ബൈക്കില്‍ സഞ്ചരിക്കവേ ഹെല്‍മറ്റില്‍ ഒളിച്ചിരുന്ന പാമ്ബു കടിച്ചു.
ഓഫീസിലേക്ക് പോകുന്നതിനിടെയാണ് രാഹുലിന് പാമ്പ് കടിയേറ്റത്. അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ച് തലയുടെ വലതുഭാഗത്ത് നിന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹെൽമറ്റ് അഴിച്ചപ്പോൾ അതിനുള്ളിൽ ഒരു വലിയ പാമ്പിനെ കണ്ടതായി രാഹുൽ പറയുന്നു.
ഹെൽമറ്റ് അഴിച്ചപ്പോൾ തന്നെ പാമ്പ് നിലത്ത് വീണുവെന്നും അത് സ്ഥലം തേടി പോയെന്നും രാഹുൽ പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചു എന്നത് മാത്രമാണ് ഓർമയിലുള്ളത്. തനിക്ക് ബോധമുണ്ടെങ്കിലും ഡോക്ടർമാരുൾപ്പെടെ ആരോടും സംസാരിക്കാൻ കഴിഞ്ഞില്ലെന്നും രാഹുൽ പറഞ്ഞു.
വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ രാഹുലിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 24 മണിക്കൂറിന് ശേഷം രാഹുലിന്റെ നില മെച്ചപ്പെട്ടു. കഴിഞ്ഞ എട്ട് മാസത്തിനിടെ പന്ത്രണ്ട് പേരാണ് സമാനമായ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.