ക്യാന്‍സര്‍ അഥവാ അര്‍ബുദം ഗുരുതരമായ ഒരു രോഗമാണ്. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും ക്യാന്‍സര്‍ പിടിപെടുന്നതിനുള്ള പ്രധാന കാരണങ്ങള്‍.പരിസ്ഥിതി മലിനീകരണം, കീടനാശിനികളുടെ അമിത ഉപയോഗം, പാരമ്ബര്യം ഇങ്ങനെയും ചില കാരണങ്ങള്‍ ക്യാന്‍സറിന് കാരണമാകുന്നു. ജീവിതശൈലിയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ സാധ്യത ഒരു പരിധി വരെ തടയാനാകും.പലരും തുടക്കത്തില്‍ തന്നെ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നത് ജീവന് തന്നെ ഭീഷണി ആകുന്നു. നേരത്തെ തന്നെ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് രോഗം ഭേദമാക്കാന്‍ സഹായിക്കുന്നു.പലരും ലക്ഷണങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ശ്രദ്ധിക്കാതെ അവഗണിക്കുന്നു. പലപ്പോഴും അശ്രദ്ധ തന്നെയാണ് ഈ രോഗാവസ്ഥ ഗുരുതരമാകാന്‍ കാരണമാകുന്നത്. ശരീരത്തില്‍ രോഗം പിടിപെടുമ്ബോള്‍ തന്നെ നേരത്തെ കാണിക്കുന്ന പല ലക്ഷണങ്ങളും ശരീരം പുറപ്പെടുവിക്കാറുണ്ട്. ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഈ സാഹചര്യത്തില്‍ ഏറ്റവും പ്രധാനം.
ശരീരഭാരം പെട്ടെന്ന് കുറയുന്നതാണ് ആദ്യത്തേ ലക്ഷണമെന്ന് പറയുന്നത്. അകാരണമായി ഭാരം കുറയുന്നത് ക്യാന്‍സറിന്റെ ലക്ഷണമാകാം. രണ്ടാമാതായി ശരീരത്തില്‍ കാണുന്ന ചില മുഴകള്‍ അത് നിസാരമായി കാണരുത്. പലഭാഗങ്ങളിലായി കട്ടികൂടിയ ചര്‍മ്മത്തിലെ തടിപ്പുകള്‍, മുഴകള്‍, സ്തനങ്ങളിലുണ്ടാകുന്ന മുഴകള്‍, കട്ടിയുള്ള ചില മുഴകള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ പരിശോധന നടത്തുക. മൂന്നാമതായി വിട്ടുമാറാത്ത പനി വരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. മറ്റ് ഇന്‍ഫെക്ഷനോ അണുബാധ ഇല്ലാതെ ഇടയ്ക്കിടെ പനി വരുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.നാലാമതായി മലം പോകുമ്ബോള്‍ ഉണ്ടാകുന്ന ബ്ലീഡിംഗ് ആണ് ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. പലരും പെെല്‍സ് മറ്റ് ചെറിയ അസുഖമാണെന്ന് കരുതി ചികിത്സ നടത്താതെ പോകുന്നവരുണ്ട്. ബ്ലീഡിംഗ് ഇടയ്ക്കിടെ വരുന്നുണ്ടെങ്കില്‍ ഉറപ്പായും ഡോക്ടറെ കണ്ട് പരിശോധന നടത്തുകയും അതുമായി ബന്ധപ്പെട്ട് ടെസ്റ്റുകള്‍ നടത്തുകയും ചെയ്യുക. കാരണം, ചിലപ്പോള്‍ അത് മലാശയ ക്യാന്‍സറിന്റെ തുടക്കമാകാം. അതും അല്ലെങ്കില്‍ കോളന്‍ ക്യാന്‍സറിന്റെ തുടക്കവും ആകാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.