പാദങ്ങൾ വിണ്ടു കീറുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. കാലുകളിലെ എണ്ണയുടെ അംശം കുറയുമ്പോൾ, ചർമ്മം വരണ്ട് തൊലിയിൽ വീണ്ടുകീറലുകൾ ഉണ്ടാകുന്നു. ശരിയായ സംരക്ഷണം പാദങ്ങൾക്ക് കൊടുക്കുന്നതുവഴി ഈ പ്രശ്‌നം പൂർണമായും ഇല്ലാതാക്കാം. കൂടുതൽ നേരം നിൽക്കുന്നതും പാദങ്ങൾ വിണ്ടു കീറാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. അതിനാൽ കാലുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
പാദങ്ങൾ വിണ്ടു കീറുന്നത് തടയാൻ ഇതാ ചില വഴികൾ കിടക്കുന്നതിന് മുൻപായി അൽപ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് പാദങ്ങൾ നന്നായി മസാജ് ചെയ്യുക. ഇത് പതിവായി ചെയ്യുന്നത് പാദങ്ങളെ വിണ്ടുകീറലിൽ നിന്നും രക്ഷിക്കും.
വാഴപ്പഴം പേസ്റ്റ് കാലിലെ വണ്ടുകീറിയ ഭാഗത്ത് പുരട്ടുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക. ഈ മാർഗ്ഗം ദിവസേന ചെയ്യുക. ഇത് പാദം വിണ്ടു കീറുന്നത് തടയുന്നു.
ഒരു ബക്കറ്റ് വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് അതിലേക്ക് പാദം ഇറക്കി വയ്ക്കുക. ശേഷം പ്യുമിക് സ്‌റ്റോൺ ഉപയോഗിച്ച് വിള്ളലുള്ള ഭാഗങ്ങൾ ഉരച്ച് കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളൽ ഇല്ലാതാക്കുന്നു.
കാലിൽ വെളിച്ചെണ്ണ പുരട്ടുന്നത് ചർമ്മം വരണ്ടതാകുന്നതിൽ നിന്ന് തടയും. വെളിച്ചെണ്ണ ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും. വരണ്ട ചർമ്മത്തിന് മോയ്സ്ചറൈസറായി ഇത് ഉപയോഗിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.