കൊടിയത്തൂര്‍: നിപ്പ വൈറസിന്‍്റെ ഉറവിടം കണ്ടെത്താനുള്ള കേന്ദ്ര, സംസ്ഥാന അന്വേഷണ സംഘത്തിന്‍്റെ ശ്രമം വവ്വാലുകളില്‍ കേന്ദ്രീകരിച്ച് തുടരുന്നു. നിപ്പ മരണം സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ മൂന്നൂരിന്‍്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ നിന്ന് കഴിഞ്ഞ ദിവസവും വവ്വാലുകളെ പിടികൂടി.
കൊടിയത്തൂരിലെ ചെറുകയില്‍ കുറ്റിയോട്ട് പ്രദേശത്തുള്ള വവ്വാലുകളുടെ ആവാസ കേന്ദ്രത്തിനു സമീപം വിരിച്ച വലയില്‍ ബുധനാഴ്ച്ച അഞ്ച് വവ്വാലുകള്‍ കുടുങ്ങി. മറ്റു പല സ്ഥലങ്ങളിലും വവ്വാലുകളെ പിടിക്കാന്‍ കെണി ഒരുക്കിയിട്ടുണ്ട്. ഇര തേടി പുറപ്പെടുന്ന വവ്വാലുകള്‍ പുലര്‍ച്ചെ ആവാസ സ്ഥലത്തേക്കു മടങ്ങി വരുമ്ബോള്‍ കുടുങ്ങത്തക്ക രീതിയിലാണ് വല വിരിച്ചിരിക്കുന്നത്. നൂറുകണക്കിന് വവ്വാലുകളുടെ ആവാസ കേന്ദ്രമാണിത്. പിടിയിലായ വവ്വാലുകളുടെ സ്രവം പരിശോധനക്കു വിധേയമാക്കും.
പൂണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിഭാഗത്തിലെ ഡോക്ടര്‍ മങ്കേഷ് ഗോഖലെ, സംസ്ഥാന വനം വകുപ്പ് ചീഫ് വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ വനം വകുപ്പ് വയനാട്, താമരശ്ശേരി ദ്രുത പ്രതികരണ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് വവ്വാലുകളെ പിടികൂടുന്നത്. ഇതിനിടെ മരിച്ച കുട്ടിയുമായി സമ്ബര്‍ക്കത്തിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവായത് വലിയ ആശ്വാസമായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.