മുക്കം: കാലിക്കറ്റ് സർവകലാശാല അഖിലേന്ത്യാ അന്തർസർവകലാശാല ദക്ഷിണ പൂർവ മേഖല പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് മണാശ്ശേരി എം.എ.എം.ഒ മാമോ ടർഫിൽ തുടക്കമായി. പൂള് ഡി മത്സരങ്ങളാണ് എ.എം.ഒ.ബി.ബി.എം സ്പോട്ട്ലാന്റ് ടർഫില്‍ നടക്കുന്നത്.
തമിഴ്നാട് കേന്ദ്ര സർവകലാശാല, തക്ഷശില സർവകലാശാല തമിഴ്നാട്, അമൃത വിശ്വാ വിദ്യാപീഠം കൃഷ്ണ ദേവരായ സർവകലാശാല ആന്ധ്രപ്രദേശ്, കൃഷ്ണാ സർവകാലാശാല ആന്ധ്രപ്രദേശ് – എൻഐടി കാലിക്കട്ട്, അണ്ണാ യൂണിവേഴ്സിറ്റി തമിഴ്നാട് – ജാവഹർലാല് നെഹ്റു സാങ്കേതിക സർവകലാശാല ആന്ധ്രപ്രദേശ്, കലാ സലിംഗം സർവകലാശാല തമിഴ്നാട് – കേരള ആരോഗ്യ സർവകലാശാല ടീമുകളാണ് ആദ്യ ദിവസം ഏറ്റുമുട്ടിയത്. 24 വരെ നീണ്ടു നില്ക്കുന്ന ചാമ്ബ്യൻഷിപ്പില്‍ ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, കേരളം എന്നിവിടങ്ങളില്‍ നിന്നായി 22 ടീമുകള്‍ ഏറ്റുമുട്ടും.
ചാമ്പ്യൻഷിപ്പ് ലിൻ്റോ ജോസഫ് എം.എ.ൽഎ. ഉദ്ഘാടനം ചെയ്തു. എം.എം.ഒ പ്രസിഡൻ്റ് വി. മരക്കാർ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ സ്പോർട്സ് സെൻ്റർ പ്രസിഡൻ്റ് ഇ.പി. അബ്ദുറഹിമാൻ മുഖ്യാതിഥിയായിരുന്നു.
പി.ടി. ബാബു, ബിജുന മോഹനൻ, വി.അബ്ദുള്ള കോയ ഹാജി, വി.മോയി ഹാജി, വി.അബ്ദുറഹിമാൻ, വി.ഹസൻ ഹാജി, റസാഖ് കൊടിയത്തൂർ, ഡോ.അജ്മൽ മുഈൻ, വി.അഷ്റഫ്, മിലാൻ ബിജു, ബഷീർ തട്ടാഞ്ചേരി, ഡോ.മുജീബുറഹിമാൻ, ബന്ന ചേന്ദമംഗലൂർ, പി. എം. വീരാൻകുട്ടി, നിഹാൽ ഉമ്മർ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അണ്ടർ 13 എസി മിലാൻ – കേരള സെവൻ സ്പോർട്സ് കുന്നമംഗലം സൗഹൃദ മത്സരവും നടന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.