Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Entertainment

പ്രകൃതിക്കൊപ്പം സമയം ചെലവിടാം; സഞ്ചാരികളെ കാത്ത് തോണിക്കടവ്

by PressLive TV
October 11, 2021, 12:55 PM
in Entertainment
20 0
0

കോവിഡ് കാലത്തിന്റെ വിരസത അകറ്റി ഒരു യാത്ര പോവാൻ ആഗ്രഹിക്കുന്നവർക്ക് മനസും ശരീരവും കുളിർപ്പിക്കാൻ തോണിക്കടവിലേക്ക് പോവാം. കോഴിക്കോട് നഗരത്തിൽ നിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താൽ പ്രകൃതിക്ക് ഒട്ടും പോറലേൽപ്പിക്കാതെ അണിയിച്ചൊരുക്കിയ തോണിക്കടവിലെത്താം. കക്കയം ഡാമിനടുത്താണ് തോണിക്കടവെന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രം. ഇതിനടുത്തു തന്നെയാണ് വിദേശവിനോദസഞ്ചാര കേന്ദ്രങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള കരിയാത്തുംപാറയും. കല്യാണ ഫോട്ടോ ഷൂട്ടുകൾക്കും സിനിമ ഷൂട്ടിങ്ങിനും കുടുംബസമേതം സായാഹ്നങ്ങൾ ചെലവിടാനും അവധി ദിനങ്ങൾ ആഘോഷമാക്കാനും അനുയോജ്യമാണ്‌ തോണിക്കടവും കരിയാത്തുംപാറയും.

കോവിഡ് കാലത്തെ അടച്ചിടലുകൾക്കൊടുവിൽ തോണിക്കടവിന്റെയും കരിയാത്തും പാറയുടെയും സൗന്ദര്യം ആസ്വദിക്കാൻ വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി. മേഘങ്ങളെ തൊട്ടുനിൽക്കുന്ന വാച്ച് ടവറും ശാന്തമായ ജലാശയവും പച്ചപ്പും ഹൃദയ ദ്വീപുമെല്ലാം കാഴ്ചക്കാർക്ക് നൽകുന്നത് ഹൃദ്യമായ അനുഭവമാണ്.

കക്കയം മലനിരകളും, ബോട്ട് സർവീസിന് അനുയോജ്യമായ കുറ്റ്യാടി റിസർവോയറിൻ്റ ഭാഗമായ ജലാശയവുമാണ് തോണിക്കടവിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കുട്ടികൾക്കുള്ള ചെറിയ പാർക്ക്, ഇരിപ്പിടങ്ങൾ, കൂടാരങ്ങൾ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികൾക്ക് പ്രവേശനം.

കണ്ണിന് കുളിര്‍മ നല്‍കുന്ന പച്ചപ്പരവതാനി വിരിച്ചപോലെയാണ് കരിയാത്തും പാറയിലെ പുഴയോരം. വലിയ കാറ്റാടി മരങ്ങളും ഉണങ്ങിയൊടിഞ്ഞ മരത്തടികളും മലബാറിന്റെ ഊട്ടിയായ കരിയാത്തുംപാറക്ക് സൗന്ദര്യം കൂട്ടുന്നതാണ്. പാറക്കൂട്ടങ്ങളും ഉരുളൻ കല്ലുകളും തണുത്ത വെള്ളവും സഞ്ചാരികൾക്ക് നൽകുക മനസ് കുളിർപ്പിക്കുന്ന അനുഭവങ്ങളാണ്.

3.91 കോടി രൂപയാണ് വിനോദ സഞ്ചാര വകുപ്പ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. ഇറിഗേഷൻ വകുപ്പിനാണ് നിർവ്വഹണ ചുമതല. ടൂറിസം മാനേജ്മെൻ്റ് കമ്മറ്റിയാണ് പദ്ധതിയുടെ മേൽനോട്ട ചുമതല വഹിക്കുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലത്ത് 2014 ൽ ആണ് തോണിക്കടവ് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒന്നും രണ്ടും ഘട്ടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചിരുന്നു.

രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് കൗണ്ടർ, കഫ്റ്റീരിയ, വാക് വേ, സീറ്റിങ് ആംഫി തീയേറ്റർ, ഗ്രീൻ റൂം, മാലിന്യ സംസ്കരണ സംവിധാനം, കുട്ടികളുടെ പാർക്ക്, ബോട്ട് ജെട്ടി, ലാൻഡ് സ്കേപ്പിങ്‌, തുടങ്ങിയവയാണ് സഞ്ചാരികൾക്കായി സജ്ജീകരിച്ചിട്ടുള്ളത്. ഹൃദയ ദ്വീപിലേക്കുള്ള സസ്പൻഷൻ ബ്രിഡ്ജും ദ്വീപിന്റെ വികസനവുമാണ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് കൂടി പൂർത്തിയാവുമ്പോൾ തോണിക്കടവ് ടൂറിസം പദ്ധതി മലബാറിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറും.

താമരശ്ശേരി ഭാഗത്തുനിന്നും വരുന്നവർക്ക് എസ്റ്റേറ്റ്മുക്ക് വഴിയും കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്നവർക്ക് കൂരാച്ചുണ്ട് വഴിയും കണ്ണൂരില്‍ നിന്ന് വരുന്നവര്‍ക്ക് കുറ്റ്യാടി ചക്കിട്ടപാറ വഴിയും തോണിക്കടവിലേക്കെത്താം. രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്. ഇവിടേക്കെത്തുന്ന സഞ്ചാരികൾക്ക് ഒരു ദിവസം കൊണ്ട് തന്നെ അയൽവിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കയം ഡാം, പെരുവണ്ണാമൂഴി ഡാം, വയലട, നമ്പികുളം എന്നിവിടങ്ങളിലും സന്ദർശനം നടത്താം.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Entertainment#Kozhikode#Latest News#News

Related Posts

ബലാത്സംഗ കേസ് ; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്
Entertainment

തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ

February 20, 2026
നടി മഞ്ജു വാരിയരുടെ കഴുത്തിലെ മഞ്ഞ സ്റ്റിക്കർ ;യാഥാർഥ്യം തുറന്നു പറഞ്ഞു മഞ്ജു
Entertainment

നടി മഞ്ജു വാരിയരുടെ കഴുത്തിലെ മഞ്ഞ സ്റ്റിക്കർ ;യാഥാർഥ്യം തുറന്നു പറഞ്ഞു മഞ്ജു

February 11, 2026
ആൾക്ക് ഞങ്ങളെ ഒരുമിച്ച് കല്യാണം കഴിക്കണം, പിന്നാലെ നടന്ന് ശല്യം’; പരാതി കൊടുത്ത് ആദിലയും നൂറയും
Entertainment

ആൾക്ക് ഞങ്ങളെ ഒരുമിച്ച് കല്യാണം കഴിക്കണം, പിന്നാലെ നടന്ന് ശല്യം’; പരാതി കൊടുത്ത് ആദിലയും നൂറയും

February 6, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
ബലാത്സംഗ കേസ് ; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ

February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

February 21, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.