പെരുമണ്ണ: മൂന്ന് ദിവസത്തെ എസ്.എസ്.എഫ് കുന്ദമംഗലം ഡിവിഷൻ സാഹിത്യോത്സവത്തിന് പെരുമണ്ണയിൽ തുടക്കമായി. ഇന്നലെ വൈകിട്ട് നാലിന് സമസ്ത ജില്ലാ മുശാവറ അംഗം ഹസൈനാർ ബാഖവി വള്ളിക്കുന്ന് പതാക ഉയർത്തി. തുടർന്ന് വിവിധ സ്റ്റേജിതര മത്സരങ്ങൾ നടന്നു.
ഇന്ന് (ശനി) വൈകിട്ട് നടക്കുന്ന ഉദ്ഘാടന സാംസ്കാരിക സംഗമം സ്വാഗതസംഘം ചെയർമാൻ സയ്യിദ് അലവി ജീലാനി കൊളശ്ശേരിയുടെ അധ്യക്ഷതയിൽ കവി റഹീം പൊന്നാട് ഉദ്ഘാടനം ചെയ്യും. എ എം മുല്ലക്കോയ തങ്ങൾ പ്രാർത്ഥന നടത്തും.
എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഹക്കീം സിദ്ദീഖ് പോർങ്ങോട്ടൂർ സന്ദേശ പ്രഭാഷണം നടത്തും.
കേരള മുസ്ലിം ജമാഅത്ത് കുന്ദമംഗലം സോൺ സെക്രട്ടറി അഷ്റഫ് കാരന്തൂർ, എസ് വൈ എസ് സോൺ സെക്രട്ടറി റഫീഖ് പിലാശ്ശേരി, നജീബ് സഖാഫി പാണ്ടികശാല, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ്, മുസ്ലിം ലീഗ് പെരുമണ്ണ പഞ്ചായത്ത് സെക്രട്ടറി വി പി കബീർ, പെരുമണ്ണ ഗ്രാമപഞ്ചായത്തംഗം കെ കെ ഷമീർ, അഖിലേഷ് മാസ്റ്റർ, തുടങ്ങിയവർ സംബന്ധിക്കും.
നാളെ (ഞായർ ) വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന സാഹിത്യ സമ്മേളനം എസ് വൈ എസ് സ്റ്റേറ്റ് ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിർ നെരോത്ത് സാഹിത്യ പ്രഭാഷണം നടത്തും. ഒമ്പത് സെക്ടറുകളിൽ നിന്നായി 1200 പ്രതിഭകൾ 160 ഇനങ്ങളിലായി എട്ട് വേദികളിൽ മാറ്റുരക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.