കോഴിക്കോട്: എസ്.എസ്.എൽ.സി. പരീക്ഷയിൽ ജില്ലയ്ക്ക് തിളക്കമാർന്ന വിജയം. 99.86 ആണ് ജില്ലയുടെ വിജയശതമാനം.
43,101 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 43,040 പേരും ഉപരിപഠനത്തിന് അര്‍ഹരായി. 22,020 ആണ്‍കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 21,983 പേരും വിജയിച്ചു. 21,081 പരീക്ഷയെഴുതിയ പെണ്‍കുട്ടികളില്‍ 21,057 പേരും വിജയിച്ചു. 7,917 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 99.50 ശതമാനമായിരുന്നു വിജയം.
5,466 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. 107 വിദ്യാലയങ്ങളാണ് ഇത്തവണ നൂറു ശതമാനം വിജയം കൈവരിച്ചത്. 45 സര്‍ക്കാര്‍ സ്കൂളുകളും 18 അണ് എയ്ഡഡ് സ്കൂളുകളും 44 എയ്ഡഡ് സ്കൂളുകളുമാണ് മിന്നും വിജയം നേടിയത്. വടകര വിദ്യാഭ്യാസ ജില്ലയില്‍ 99.97 ശതമാനവും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 99.87 ശതമാനവും കോഴക്കോട് വിദ്യാഭ്യാസ ജില്ലയില്‍ 99.75 ശതമാനവുമാണ് വിജയം.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇത്തവണ വിജയ ശതമാനത്തിലും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. എസ്.എസ്.എല്‍.സി. ഫലം പ്രഖ്യാപിച്ചപ്പോള്‍ മേമുണ്ടയ്ക്ക് തിളക്കമാര്‍ന്ന വിജയം. 827 ല്‍ 827 വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ച് തുടര്‍ച്ചയായി ഈ വര്‍ഷവും സ്കൂള്‍ നൂറുശതമാനം കരസ്ഥമാക്കി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളില്‍ ഒന്നാം സ്ഥാനമാണ് മേമുണ്ടക്ക്.
195 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. ഒന്‍പത് എ പ്ലസ് നേടിയ 60 വിദ്യാര്‍ത്ഥികളാണുള്ളത്. ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ജില്ലയില്‍ ഒന്നാമതാണ് മേമുണ്ട. വാകയാട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. കൊയിലാണ്ടിയില്‍ ഇത്തവണ നൂറു ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം വര്‍ധിച്ചു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി, കൊയിലാണ്ടി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, പന്തലായനി ഹയര്‍ സെക്കന്‍ഡറി, പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറിയില്‍ 640 പേരാണ് പരീക്ഷയെഴുതിയത്.
142 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കൊയിലാണ്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 510 പേരും വിജയിച്ചു. 85 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. പന്തലായനി ഹയര്‍ സെക്കന്‍ഡറിയില്‍ 363 പേരാണ് പരീക്ഷ എഴുതിയത്. 97 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറിയില്‍ 322ല്‍ 62 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കൊയിലാണ്ടി ഗവ. മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഒരു വിദ്യാര്‍ഥിയുടെ പരാജയം നൂറു ശതമാനം നഷ്ടമാക്കി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് നേടി എളേറ്റില്‍ എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍. 946 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 192 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 943 വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയാണ് എം.ജെ. ഈ വിജയം കരസ്ഥമാക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.