മാവൂർ: ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മാവൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാർഥികളെയും ആദരിക്കുമെന്ന് കേരള പ്രവാസി അസോസിയേഷൻ ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം വരിച്ചവരെ മാത്രം അനുമോദിക്കുന്ന പതിവാണ് സാധാരണ കണ്ടുവരാറ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി മാവൂർ ഗ്രാമപഞ്ചായത്തിലെ പതിനെട്ട് വാർഡുകളിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും യാതൊരു തരംതിരിവുമില്ലാതെ അനുമോദിക്കുമെന്ന് കേരള പ്രവാസി അസോസിയേഷൻ ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പഞ്ചായത്തിലെ 500 ഓളം വിദ്യാർത്ഥികളെയാണ് ഇതിനായി കണ്ടെത്തിയത്. ഒക്ടോബർ 27ന് ഉച്ചക്ക് രണ്ടുമണിക്ക് മാവൂർ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ അനുമോദന ചടങ്ങ് നടക്കും. പരിപാടി കേരള പ്രവാസി അസോസിയേഷൻ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിദ്യാഭ്യാസ വിദഗ്ധൻ ടി പി സേതുമാധവൻ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് എടുക്കും.
കൂടാതെ വിവിധ കലാപരിപാടികളും നടക്കും. പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീദ ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് ഗാനമേളയും ഉണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
മാവൂരിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ കേരള പ്രവാസി അസോസിയേഷൻ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ എം ഒ സുനിൽ, സന്ദീപ് വെള്ളപ്പാലത്ത് കെ.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.