2024-25 സാമ്പത്തിക വർഷത്തിൽ ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി നദികളിൽ നിന്നും മണൽവാരൽ പുനരാരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 2016ന് ശേഷം നദികളിലെ മണൽവാരൽ നിലച്ചിരിക്കുകയാണ്.
നിയമാനുസൃത നടപടികൾ സ്വീകരിച്ച് മണൽ നിക്ഷേപമുള്ള മറ്റ് നദികളിൽ നിന്നും ഘട്ടം ഘട്ടമായി മണൽ വാരും. 200 കോടിയുടെ മൊത്തവരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. മണലെടുപ്പിലൂടെ നദികളിലെ ജലസംഭരണശേഷി വർധിപ്പിക്കുമെന്നും വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.