കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് മുന്നിൽ. സ്വർണക്കപ്പിനായി കണ്ണൂരും കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം. കണ്ണൂരിനേക്കാൾ ഒരു പോയിന്റ് മാത്രമാണ് കോഴിക്കോട് ഇപ്പോൾ മുന്നിലുള്ളത്.
745 പോയിന്റുമായി കോഴിക്കോട് കണ്ണൂരിനെ മറികടന്നു. 744 പോയിന്റുമായി കണ്ണൂര്‍ തൊട്ടുപിന്നിലുണ്ട്. പാലക്കാട് 735 പോയിന്റുമായി മൂന്നാമതാണ്, തൃശൂർ 691, എറണാകുളം 682 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
അപ്പീലുകളുള്ള 78 മത്സരങ്ങളുടെ ഫലം തടഞ്ഞു. കോടതി അനുമതിക്ക് ശേഷമായിരിക്കും ഫലപ്രഖ്യാപനം. അതേ സമയം ഫലം പ്രഖ്യാപിച്ചാലും ഓവറോള്‍ പോയിന്റില്‍ ഇത് ഉള്പ്പെടില്ലസ്കൂള് തലത്തില്‍ പാലക്കാട് ഗുരുകുലം സ്കൂളാണ് ഒന്നാം സ്ഥാനത്ത്.
തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് എച്ച് എസ് എസ്സാണ് രണ്ടാമത്. 98 പോയിന്റുള്ള കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.