ഓപ്പൺ എഐയുടെ വീഡിയോ ജനറേഷൻ പ്ലാറ്റ്‌ഫോമായ ‘സോറ’ നിർത്തലാക്കുന്നു.
ഓപ്പൺ എഐയുടെ ഈ തീരുമാനത്തിന് പിന്നാലെ, ‘മാർവൽ’, ‘സ്റ്റാർ വാർസ്’ പോലുള്ള ഡിസ്നി കഥാപാത്രങ്ങളെ സോറയിൽ ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഏകദേശം ഒരു ബില്യൺ ഡോളറിന്റെ കരാറാണ് ഇരു കമ്പനികളും പരിഗണിച്ചിരുന്നത്. ഡിസ്നി പ്ലസ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ സോറ ഉപയോഗിക്കാനായിരുന്നു ഡിസ്നിയുടെ പദ്ധതി.എന്നാൽ, ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ തന്നെ സോറ നിർത്തലാക്കാനുള്ള തീരുമാനം എടുത്തതിന്റെ കാരണം വ്യക്തമല്ല. സോറ പ്രവർത്തിപ്പിക്കാൻ അമിതമായ കമ്പ്യൂട്ടേഷണൽ പവർ ആവശ്യമാണ് എന്നതാണ് പ്രധാന കാരണങ്ങളിലൊന്നായി പറയപ്പെടുന്നത്.
സോറയുടെ അമിത ഉപയോഗം കമ്പനിയുടെ ജിപിയുക്കൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കുന്നുവെന്ന് സോറ മേധാവി ബിൽ പീബിൾസ് മുമ്പ് വ്യക്തമാക്കിയിരുന്നു.ഇതിനൊപ്പം, ആന്ത്രോപിക് പോലുള്ള എതിരാളികളുമായി മത്സരിക്കാൻ കമ്പനി ഇപ്പോൾ എന്റർപ്രൈസ് ഉൽപ്പന്നങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
സോറആപ്പുംഅതിന്റെഎപിഐയുംനിർത്തലാക്കുന്നതിനൊപ്പം, ഇനി മുതൽ ചാറ്റ് ജിപിടിയിലും വീഡിയോ ജനറേഷൻ സൗകര്യം ലഭ്യമാകില്ല.അതേസമയം, ചാറ്റ് ജിപിടി, കോഡെക്സ്, എഐ ബ്രൗസറായ അറ്റ്ലസ് എന്നിവ സംയോജിപ്പിച്ച് ഒരു ‘സൂപ്പർ ആപ്പ്’ വികസിപ്പിക്കാനുള്ള പദ്ധതിയും ഓപ്പൺ എഐക്ക് ഉണ്ട്. ഏജന്റിക് എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
കൂടാതെ, സാമ്പത്തിക സമ്മർദ്ദവും ഈ തീരുമാനത്തിന് പിന്നിലെ ഒരു കാരണമായി വിലയിരുത്തപ്പെടുന്നു. ഈ വർഷം ഓപ്പൺ എഐയ്ക്ക് ഏകദേശം 14 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിക്കുമെന്നാണ് കണക്കുകൾ. നിക്ഷേപകരെ ആകർഷിക്കാൻ 17.5 ശതമാനം വരെ റിട്ടേൺ വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.ടെക്സ്റ്റ് നൽകിയാൽ സിനിമ നിലവാരത്തിലുള്ള വീഡിയോകൾ സൃഷ്ടിക്കാൻ കഴിവുള്ള എഐ വീഡിയോ ജനറേറ്റർ ടൂളായിരുന്നു ‘സോറ’. 2024 തുടക്കത്തിലാണ് ഇത് അവതരിപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










