കോഴിക്കോട് : മുക്കം പൊറ്റശ്ശേരിയിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പൊറ്റശ്ശേരി അങ്ങാടിയിൽ എത്തിയ നായയാണ് വൈകുന്നേരം അങ്ങാടിയിൽ ഉണ്ടായിരുന്നവരെ കടിച്ചു പരിക്കേൽപ്പിച്ചത്.
കെ.വി ബീരാൻകുട്ടി, പള്ളത്ത് പ്രകാശൻ, മുഹമ്മദലി മൗലവി വിനയപുരം എന്നിവർക്കാണ് തെരുവു നായയുടെ കടിയേറ്റത്. പ്രദേശത്ത് ഇതുവരെ കാണാത്ത നായയാണ് ആളുകളെ ഓടിച്ചിട്ട് കടിച്ചത്. കടിയേറ്റ കെ.വി.ബീരാൻകുട്ടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.