യുഎഇയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടി. കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടവും വലിയ പിഴയും ശിക്ഷാർഹമാണ്. നിലവിലുള്ള നിയമങ്ങളിൽ കുറച്ച് പുതിയ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയാണ് പ്രഖ്യാപനം നടത്തിയത്.
കോവിഡ് പടരാതിരിക്കാൻ യുഎഇ സ്വീകരിച്ച കർശന നടപടികൾ ലംഘിക്കാനുള്ള നീക്കം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശക്തമായി നേരിടും. രാജ്യത്തെ പ്രവേശനം നിയന്ത്രിക്കുന്ന നിയമങ്ങൾ എല്ലാവരും പൂർണ്ണമായി പാലിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.