കുറ്റിക്കാട്ടൂർ: ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. വെള്ളിപറമ്പ് പൂവംപറമ്പത്ത് ഫയാസ്-ഉമ്മുസൽമ ദമ്പതികളുടെ മകൻ അഹ്ലനാണ് (10) മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണം.
വെള്ളിയാഴ്ച രാത്രി മജിസ്ട്രേട്ടെത്തി ചികിത്സയിലായിരുന്ന കുട്ടിയുടെ മൊഴിയെടുത്തിരുന്നു. തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയത് അബദ്ധത്തില്‍ പറ്റിയതല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലെ വീഡിയോ അനുകരിച്ചതാവാനാണ് സാധ്യതയെന്നുമാണ് പോലീസ് സംശയിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിലും ആത്മഹത്യയെന്നാണ് സൂചനകൾ.
സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്‍സ്പെക്ടര്‍ ബെന്നിലാലുവിന്റെ നേതൃത്വത്തില്‍ എസ്.ഐ.അജിത്കുമാര്‍, സി.പി.ഒമാരായ രാകേഷ്, മോഹന്‍ദാസ് എന്നിവരാണ് കേസന്വേഷിക്കുന്നത്.
ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാംതരം വിദ്യാർഥിയാണ്. സഹോദരി: അലീന ഫാത്തിമ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.